ബ്രിട്ടീഷ് പാര്‍ലമെന്‍റിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആക്രമണം നടത്തിയത് ബ്രിട്ടീഷുകാരനാണെന്ന് പ്രധാനമന്ത്രി തെരെസ മേ.  തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ സുരക്ഷാവിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Image result for london-attack-is-took-responsibility

എന്നാല്‍ അടുത്തിടെയായി ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ചും സുരക്ഷാവിഭാഗത്തിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. അന്വേ·ഷണവിഭാഗം അനുവദിച്ചാല്‍ അക്രമിയുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നും   പ്രധാനമന്ത്രി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിയുള്‍പ്പെെട നാല് പേരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇരുപതോളംപേരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.