മയൂര ഫെസ്റ്റ് 2019 : പ്രഥമ ഹോണററി അവാർഡ് മലയാളി വ്യവസായിയും ടെക് ബാങ്ക് ഉടമയുമായ സുഭാഷ് മനുവേലിന് നൽകി ആദരിച്ചു .

മയൂര ഫെസ്റ്റ് 2019  : പ്രഥമ ഹോണററി അവാർഡ്     മലയാളി വ്യവസായിയും ടെക് ബാങ്ക് ഉടമയുമായ സുഭാഷ് മനുവേലിന് നൽകി ആദരിച്ചു .
November 02 04:15 2019 Print This Article

നോർത്താംപ്ടൺഷെയറിലെ കലാസ്വാദകർക്ക് തീർത്തും വ്യത്യസ്ഥമായ അനുഭൂതി ഉളവാക്കി യുകെയിലെ പ്രശസ്ഥരായ മലയാളി കലാകാരൻമാർ ഒരുക്കിയ മയൂര ഫെസ്റ്റ് 2019 ലൈവ് മ്യൂസിക്കും നൃത്ത കലാരൂപവുമായി UK മലയാളികൾക്കിടയിൽ ട്യൂൺ ഓഫ് ആർട്സ് ചരിത്രം സൃഷ്ടിച്ചു . ട്യൂൺ ഓഫ് ആർട്സിന്റെ പ്രദമ ഹോണറേറി അവാർഡ് യുകൈയിൽ പ്രശസ്തനായ മലയാളി വ്യവസായിയും ടെക് ബാങ്ക് ഉടമയുമായ സുഭാഷ് മനുവേലിന് നൽകി ആദരിച്ചു .

യു കെയിലെ കലയെയും സംഗീതത്തെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ട്യൂൺ ഓഫ് ആർട്സ് ഒരുക്കിയകലാസന്ധ്യയിലേക്ക് നൂറ് കണക്കിന് ജനസാഗരം ഒഴുകിയെത്തിയത് പരിപാടിയുടെ നിറപകിട്ടുയർത്തുന്നതായിരുന്നു . പുതു തലമുറയുടെ കലാ സാംസ്കാരിക ഉന്നമനത്തിന് വേണ്ടി പ്രത്യേക ശ്രദ്ധ ഊന്നൽ നൽകിയിട്ടുള്ള ട്യൂൺ ഓഫ് ആർട്സിന്റെ വേദിയിൽ വിവിധ നൃത്ത കലാരൂപങ്ങൾ പ്രേക്ഷരുടെ മനം നിറയ്ക്കുന്നതിയിരുന്നു യുകെയിലെ സ്റ്റേജ് ഷോകളുടെ നിറസാന്നിധ്യമായ പ്രശസ്ഥ DJ ബിനു നോർത്താംപ്ടണിനെ കലാസാംസ്കാരിക മേഖലയിലെ തന്റെ സേവനത്തിന് ട്യൂൺ ഓഫ് ആർട്സ് ആദരിക്കുകയുണ്ടായി

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles