എം.എം.സി.എ ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്ന്; എബി സെബാസ്റ്റ്യൻ മുഖ്യാതിഥി…

എം.എം.സി.എ ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്ന്; എബി സെബാസ്റ്റ്യൻ മുഖ്യാതിഥി…
September 07 15:50 2019 Print This Article

ഹരികുമാർ. പി.കെ
മാഞ്ചസ്റ്റർ:- യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്ന് മാഞ്ചസ്റ്റർ വിഥിൻഷോയിലെ പ്രൗഢഗംഭീരമായ ഫോറം സെന്ററിൽ നടക്കും. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ ആദ്യം നടക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ഇൻഡോർ മത്സരങ്ങളും പുരുഷ വനിതാ വടംവലി മത്സരങ്ങളുമാണ്.. തുടർന്ന് എല്ലാവരും കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ്. വാഴയിലയിൽ തനി നാടൻ ശൈലിയിൽ 21 ഇനം ഭക്ഷണവിഭവങ്ങളൊരുക്കി ഓണസദ്യ.

ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനം ആരംഭിക്കും. ഓണാഘോഷത്തിന്റെയും എം.എം.സി.എയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡൻറ് അലക്സ് വർഗ്ഗീസ് ആദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.എ ലെവൽ, ജി.സി.എസ്.ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങിൽ വച്ച് ആദരിക്കും. ട്രഷറർ സാബു ചാക്കോ ചടങ്ങിൽ നന്ദിയർപ്പിക്കും

തുടർന്ന് എം.എം.സി.എ ഡാൻസ് സ്കൂളിലെയും മറ്റ് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
എം.എം.സി.എയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-
അലക്സ് വർഗ്ഗീസ് – 07985641921,
ജനീഷ് കുരുവിള – 07727683941,
സാബു ചാക്കോ – 07853302858.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
FORUM CENTRE,
SIMONS WAY,
WYTHENSHAWE,
MANCHESTER,
M22 5RX.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles