മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന വിദേശികള്‍ ഒരു പക്ഷേ ഇന്ത്യക്കാര്‍ തന്നെയാകും. എന്നാല്‍ അരുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം പലപ്പോഴും കിട്ടാറില്ല. മിക്കപ്പോഴും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിയ്ക്കാറില്ല. എന്തായാലും പ്രവാസികളുടെ ചില പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ ഒരു അവസാനമാവുകയാണ്. പ്രവാസികള്‍ക്കായി ഒരു മൊബൈല്‍ ഫോണ്‍ ആപ്പ് ആണ് പുറത്തിറക്കിയിരിയ്ക്കുന്നത്. മിഗ് കോള്‍ എന്നാണ് പേര്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിയ്ക്കാവുന്ന ഈ ആപ്പ് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ആവശ്യമില്ല.
മിഗ് കോള്‍ എന്ന പേരിലാണ് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിയ്ക്കുന്നത്. കഴിഞ്ഞ മാസമാണ് ആപ്പ് പുറത്തിറക്കിയത്. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഊന്ദ്ര മണി പാണ്ഡെയാണ് ആപ്പ് പുറത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും എംബസിയേയും ബന്ധപ്പെടാന്‍ ഈ ആപ്പ് സഹായിക്കും.

പത്ത് എമര്‍ജന്‍സി മ്പറുകള്‍ ഈ ആപ്പില്‍ സ്റ്റോര്‍ ചെയ്ത് വയ്ക്കാന്‍ പറ്റും. അതില്‍ അഞ്ചെണ്ണം മാതൃരാജ്യത്ത് നിന്നുള്ളതും അഞ്ചെണ്ണം ജോലി ചെയ്യുന്ന രാജ്യത്തേയും. അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം ആവശ്യപ്പെട്ട് ഈ നമ്പറുകളിലേയ്ക്ക് സന്ദേശം അയക്കാം. ഏറ്റവും അടുത്തുള്ള എംബസി ഓഫീസിന്റെ ജിപിഎസ് ലൊക്കേഷനും ഈ ആപ്പ് കാണിച്ചു തരും.

കുവൈത്ത്, ബഹറിന്‍, ഇറാന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങി എല്ലാ ഗര്‍ഫ് രാജ്യങ്ങളിലും ഈ ആപ്പിന്റെ സേവനം ലഭ്യമാണ്. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ സംബന്ധിച്ച ഹെല്‍പ് ലൈന്‍ നമ്പറുകള്‍, കൗണ്‍സലിങ് സേവനങ്ങളള്‍, പ്രാദേശിക പോലീസ് സ്‌റ്റേഷനിലെ നമ്പറുകള്‍, ആശുപത്രികളിലെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവും ഈ ആപ്പില്‍ ലഭ്യമാകും. ഇതിനകം തന്നെ പതിനായിരത്തോളം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.