ഹൈദരാബാദിലെ പോലീസ് വെടിവെപ്പിനെ ന്യായീകരിച്ച് തെന്നിന്ത്യൻ താരറാണി നയൻതാര. പോലീസ് നീതി ചൂടോടെ നടപ്പാക്കിയത് നല്ല കാര്യം .

ഹൈദരാബാദിലെ പോലീസ് വെടിവെപ്പിനെ ന്യായീകരിച്ച്  തെന്നിന്ത്യൻ താരറാണി നയൻതാര. പോലീസ് നീതി ചൂടോടെ നടപ്പാക്കിയത് നല്ല കാര്യം .
December 09 13:49 2019 Print This Article

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും. തെലങ്കനാ പോലീസിനെ യഥാര്‍ഥ നായകന്‍മാര്‍ എന്നാണ് നയന്‍താരം വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്കു സുരക്ഷിതമാക്കി വയ്ക്കുമ്പോഴാണ് പുരുഷന്‍മാര്‍ യഥാര്‍ഥ നായകന്‍മാരാകുന്നത് എന്നും നയന്‍താര കുറിപ്പിലൂടെ പറയുന്നു. ഔദ്യോഗിക വാർത്താക്കുറിപ്പ് നടി ട്വിറ്ററിലൂടെ പങ്കുവെച്ചു

നയന്‍താരയുടെ വാർത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

നീതി ചൂടോടെ നടപ്പാക്കിയാല്‍ അത്രയും നല്ലതാണ്. 

സിനിമയിലെ പ്രയോഗമായി മാത്രം നിലകൊണ്ടിരുന്ന കാര്യം ഇന്ന് യാഥാര്‍ഥ്യമായി. തെലങ്കാന പോലീസ് എന്ന യഥാര്‍ഥ നായകന്‍മാര്‍ അത് പ്രവൃത്തിയാല്‍ തെളിയിക്കുകയും ചെയ്തു. മനുഷ്യത്വത്തിന്റെ ശരിയായ നടപടിയെന്നു ഞാനിതിനെ വിളിക്കും. ശരിയായ നീതി നടപ്പാക്കിയ ദിവസമെന്ന നിലയില്‍ ഓരോ സ്ത്രീക്കും കലണ്ടറില്‍ ഈ ദിവസം അടയാളപ്പെടുത്തി വെക്കാം. മനുഷ്യത്വത്തെ ബഹുമാനിക്കലാണ്, ഏവരോടും ഒരുപോലെ സ്‌നേഹവും അനുകമ്പയും കാണിക്കലാണ്. 

നീതി നടപ്പായത് ആഘോഷിക്കുന്നതിനേക്കാളുപരി, കുട്ടികളെ നമ്മള്‍ പഠിപ്പിക്കണം.. പ്രത്യേകിച്ച് വീട്ടിലെ ആണ്‍കുട്ടികളെ.. ഈ ഗ്രഹം സ്ത്രീകള്‍ക്കു കൂടി സുരക്ഷിതമായ ഇടമാക്കിത്തീര്‍ക്കുമ്പോഴാണ് നരന്‍ യഥാര്‍ഥ നായകനാകുന്നതെന്ന്..

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles