എന്‍.എച്ച്.എസ് ചരിത്രത്തിലെ നിര്‍ണായക നിയമപോരാട്ടത്തിന് വഴിത്തിരിവ്; മില്യണ്‍ കണക്കിന് പൗണ്ട് ലാഭിക്കാന്‍ പുതിയ വിധി വഴിയൊരുക്കും!

എന്‍.എച്ച്.എസ് ചരിത്രത്തിലെ നിര്‍ണായക നിയമപോരാട്ടത്തിന് വഴിത്തിരിവ്; മില്യണ്‍ കണക്കിന് പൗണ്ട് ലാഭിക്കാന്‍ പുതിയ വിധി വഴിയൊരുക്കും!
September 22 05:32 2018 Print This Article

എന്‍.എച്ച്.എസ് ചരിത്രത്തിലെ നിര്‍ണായകമായ നിയമ പോരാട്ടത്തിന് വഴിത്തിരിവ്. രോഗികള്‍ക്ക് താരതമ്യേന വിലകുറഞ്ഞ മരുന്ന് ലഭ്യമാക്കുന്നതിനെതിരെ രാജ്യത്തെ പ്രമുഖ കമ്പനികള്‍ എന്‍.എച്ച്.എസിനെതിരെ തിരിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം നീണ്ടു നിന്ന് നിയമ പോരാട്ടത്തിന് ഒടുവിലാണ് അനുകൂലമായ വിധി തേടിയെത്തിയിരിക്കുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നതായി എന്‍.എച്ച്.എസ് പ്രതിനിധികള്‍ വ്യക്തമാക്കി. രോഗികള്‍ക്കും എന്‍.എച്ച്.എസിന് ഒരുപോലെ നല്ല ദിവസമാണിതെന്നാണ് എന്‍.എച്ച്.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡേവിഡ് ഹാംബില്‍ട്ടണ്‍ പ്രതികരിച്ചത്. മരുന്ന് കമ്പനികളായ നോവാര്‍ട്ടീസ്, ബെയര്‍ എന്നിവരാണ് എന്‍.എച്ച്.എസ് വിലകുറഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക് പ്രിസ്‌ക്രൈബ് ചെയ്യുന്നതായി ചോദ്യം ചെയ്ത് രംഗത്ത് വന്നത്.

വിധിയില്‍ നിരാശയുള്ളതായി നോവാര്‍ട്ടീസ് അധികൃതര്‍ പ്രതികരിച്ചു. എന്‍.എച്ച്.എസിന് പണം ലാഭിക്കാന്‍ വേണ്ടി ലൈസന്‍സുകളില്ലാത്ത വിലകുറഞ്ഞ മരുന്നുകള്‍ രോഗികള്‍ കഴിക്കേണ്ടി വരുമെന്നത് നോവാര്‍ട്ടീസ് അധികൃതര്‍ പറഞ്ഞു. പുതിയ വിധി വന്നതോടെ നൂറ് കണക്കിന് മില്യണ്‍ പൗണ്ട് എന്‍.എച്ച്.എസിന് ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയും. കമ്പനികള്‍ക്ക് മരുന്നിന്റെ വില നിശ്ചയിക്കാനുള്ള അവകാശവും ഇതോടെ ഇല്ലാതാകാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് ബോസുമാരും കോടതിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും സൂചനയുണ്ട്. സാധാരണയായി വാര്‍ദ്ധ്യ കാലത്ത് കാണപ്പെടുന്ന കണ്ണ് രോഗത്തിന് വിലകുറഞ്ഞ മരുന്നുകള്‍ നിര്‍ദേശിക്കുന്നതായിട്ടാണ് എന്‍.എച്ച്.എസിനെതിരെ കമ്പനികള്‍ ഉയര്‍ത്തിയ ആരോപണം.

‘വെറ്റ് എയ്ജ്-റിലേറ്റഡ് മാക്യുലാര്‍ ഡിജനറേഷന്‍’ എന്നറിയപ്പെടുന്ന ഈ കണ്ണ് സംബന്ധിയായ അസുഖത്തിന് കമ്പനികള്‍ പറയുന്ന വിലകൂടിയ മരുന്നിന് ബദലായി മറ്റൊരു മരുന്നാണ് എന്‍.എച്ച്.എസ് നിര്‍ദേശിച്ചിരുന്നത്. ബദല്‍ മരുന്നുകള്‍ വിലക്കുറവും ഫലപ്രദവുമാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ‘വെറ്റ് എയ്ജ്-റിലേറ്റഡ് മാക്യുലാര്‍ ഡിജനറേഷന്‍’ ബാധിച്ചിട്ടുള്ളവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. മരുന്നിനായി ഉപയോഗിക്കുന്ന പണത്തിന്റെ കാര്യത്തില്‍ മാത്രമാണ് വ്യതിയാനമുള്ളത് രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വില കൂടിയ മരുന്നുകളും സമാന പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് എന്‍.എച്ച്.എസ് പ്രതിനിധി ഡേവിഡ് ഹാംബില്‍ട്ടണ്‍ വ്യക്തമാക്കുന്നു.

  Article "tagged" as:
nhs
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles