യുകെയിലെ, കായിക, വടംവലി പ്രേമികളുടെ ആവേശമായ സഹൃദയയുടെ വടംവലി മത്സരം ഇത് നാലാം വര്‍ഷത്തിലേയ്ക്ക്, കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമുകളുടെ പ്രാതിനിധ്യം കൊണ്ടും, സംഘാടന മികവുകൊണ്ടും യു.കെയിലെ ഏറ്റവും പ്രശസ്തമായ ഈ കരുത്തിന്റെ പോരാട്ടത്തിനോടൊപ്പം ഇദംപ്രഥമമായ് അത്തപ്പൂക്കള മത്സരവും ഒരുക്കി സഹൃദയര്‍…

സെപ്തംബര്‍ 23ന് sണ്‍ ബ്രിഡ്ജിലെ സാക്ക് വില്ലെ സ്‌കൂള്‍ അങ്കണത്തില്‍ ആണ് വടംവലി മത്സരവും, യു കെയില്‍ ആദ്യമായ് സംഘടിപ്പിക്കുന്ന ഓള്‍ യുകെ അത്തപ്പൂക്കള മത്സരവും അരങ്ങേറുന്നത്
വടംവലി മത്സരത്തിന്റെ ഒന്നാം സമ്മാനം 701 പൗണ്ടും ട്രോഫിയും അത്തപ്പൂക്കള മത്സരത്തിന്റെ വിജയികളെ കാത്തിരിക്കുന്നത് 501 പൗണ്ടും ട്രോഫിയും ആണ്.കൂടാതെ മറ്റു സ്ഥാനങ്ങളില്‍ വിജയിക്കുന്ന 5 ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്. 5 പേരടങ്ങുന്ന ഒരു ടീമിന് പൂക്കളമത്സരത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ ഫീ 30 പൗണ്ട് ആണ്.

ഇതിനോടകം ഇരു മത്സരങ്ങളിലും നിരവധി ടീമുകള്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്, എങ്കിലും രജിസ്‌ട്രേഷന്‍ Sept 15 ന് വരെ തുടരുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. വടംവലി മത്സരത്തിന് 590 കിലോ വിഭാഗത്തില്‍ ആണ് മത്സരം നടക്കുന്നത്.

യു കെ യിലെ മലയാളി സംഘടനകളില്‍ എന്നും വേറിട്ട പ്രവര്‍ത്തനങ്ങളുമായ് മുന്നേറുന്ന സഹൃദയ സെപ്തംബര്‍ ഒന്നാം തീയതി അംഗങ്ങള്‍ പാകം ചെയ്ത ഓണസദ്യയിലൂടെ 500ല്‍ പരം പൗണ്ട് സമാഹരിക്കുകയുണ്ടായി. ഇതോടൊപ്പം Sahrudaya Kerala Flood Relief ഫണ്ടിലേക്ക് അപ്പീല്‍ വഴി സമാഹരിച്ച 2000 പൗണ്ടിനോട് അടുപ്പിച്ച് വരുന്ന തുകയും, വടംവലി മത്സരത്തിലും, പൂക്കള മത്സരത്തിലും സമാഹരിക്കുന്ന തുകയും ചേര്‍ത്ത് കേരളത്തിന് സഹായം എത്തിക്കുവാനുള്ള പദ്ധതിയാണ് സഹൃദയ കൂട്ടായ്മ ഉദ്ദേശിക്കുന്നതെന്നും അതോടൊപ്പം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുവാന്‍ ഈ ഇരു മത്സരങ്ങളിലും പങ്കെടുത്ത് സഹകരിക്കണമെന്നും പ്രസിഡണ്ട് ശ്രീ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

രാവിലെ 9.30ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന, വടംവലിയിലെ താരരാജക്കന്മാര്‍ ഏറ്റുമുട്ടുന്ന ,ഈ രാജകീയ മത്സരം കാണുവാനും, യു കെയില്‍ ആദ്യമായ് നടത്തുന്ന ഓള്‍ യുകെ അത്തപ്പൂക്കള മത്സരം ആസ്വദിക്കുവാനും ,ഉദ്യാന നഗരിയിലേക്ക് എല്ലാ യു കെ മലയാളികളേയും ക്ഷണിക്കുന്നതായ് ഭാരവാഹികള്‍ അറിയിച്ചു.
ഈ വര്‍ഷത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ കമ്മറ്റികള്‍ സജ്ജമായിക്കഴിഞ്ഞു, വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിംഗ്, നാടന്‍ ഭക്ഷണശാല എന്നിവയും ലഭ്യമാണ്.

ടീം രജിസ്ട്രഷനും മറ്റ് വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.
www.sahrudaya.co.uk
[email protected]
07886600478, 07956184796, 07984534481,

മത്സരവേദിയുടെ അഡ്രസ്സ്
Sackville school
Tonbridge road, Hildenborough
Tonbridge, Kent
TN11 9HN