ഗുരുദേവന്റെ 163 – മത് ജയന്തി ആഘോഷത്തിന് വൂസ്റ്ററിൽ പ്രൗഡോജ്ജ്വലമായ പരിസമാപ്തി : സേവനം യുകെ പകരുന്നത് മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങൾ എന്ന സന്ദേശം ; സ്വാമി ഗുരുപ്രസാദ്

ഗുരുദേവന്റെ 163 – മത് ജയന്തി ആഘോഷത്തിന് വൂസ്റ്ററിൽ പ്രൗഡോജ്ജ്വലമായ പരിസമാപ്തി : സേവനം യുകെ പകരുന്നത് മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങൾ എന്ന സന്ദേശം ; സ്വാമി ഗുരുപ്രസാദ്
September 12 17:49 2017 Print This Article

സ്വന്തം ലേഖകന്‍

വൂസ്റ്റര്‍ : പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സേവനം യുകെയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 163 – മത് ജയന്തി ആഘോഷം യുകെയിലെ വൂസ്റ്ററിൽ വർണ്ണാഭമായ ഘോഷയാത്രയോടും സാംസ്കാരിക സമ്മേളനത്തോടും കൂടി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.

163 – മത് ഗുരുജയന്തി മഹാസമ്മേളനം ഡോ. എ. സമ്പത്ത് എം.പി. ഉത്‌ഘാടനം ചെയ്തു. കാലത്തെ മാറ്റിമറിച്ച മഹാപുരുഷനാണ് ഗുരു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തന്നെ ഗുരുവിന്റെ കർമ്മമേഖല എന്തെന്ന് കാട്ടി കൊടുത്തു. നാം ഓരോരുത്തരും വിലയിരുത്തുന്നത് അവരവരുടെ കാഴ്ചപ്പാടിലൂടെയാണ്. അത് ഒരിക്കലും പൂർണ്ണമാകുന്നില്ല. എന്തെങ്കിലും ഒരു കോണിൽ നിന്ന് ഗുരുവിനെ കാണാനും ശ്രമിക്കരുത്. ഗുരു എല്ലാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി മന്ദിരം ഗുരുവിന്റെ പരമഭക്തനായ ശ്രീ. എം. പി. മൂത്തേടത്ത് സ്വന്തം ചിലവിൽ ഗുരുപാത കാണിക്കയായി പണികഴിപ്പിച്ച് നൽകിയതിന്റെയും, മഹാസമാധി മന്ദിരത്തിലെ വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠയുടെയും അമ്പതാം വർഷം ലോകമെമ്പാടും ഒരു വർഷകാലം നീണ്ടു നിൽക്കുന്ന പരിപാടികളോട് കൂടി ആഘോഷിക്കുകയാണ് എന്നും, 2018 ജനുവരി ഒന്നാം തീയതി ശിവഗിരിയിൽ മഹാസമാധിയിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും സ്വാമി ഗുരുപ്രസാദ് ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 

 

ഇത്തരത്തിൽ ഉള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യരെല്ലാം ഏകേതര സഹോദരങ്ങൾ എന്ന് നമ്മെ പഠിപ്പിച്ച ഗുരുവിന്റെ കാലാദിവൃത്തിയായ സന്ദേശങ്ങൾ പുതിയ തലമുറയ്ക്ക് അറിയുന്നതിനും അവർക്ക് പുതിയ ദിശാബോധം നൽകുന്നതിനും വേണ്ടിയാണ് എന്നും ശിവഗിരി മഠം ഗുരു ദർശനത്തിന് അൽപ്പം പോലും സ്കലിതം പോലും സംഭവിക്കാതെ ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.

ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ 2020 – നമ്പർ യൂണിറ്റിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ (ക്രോയിഡോൺ) മുഖ്യ പ്രഭാഷണം നടത്തി. സേവനം യുകെയുടെ ചെയർമാൻ ബൈജു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനിൽ ശശിധരൻ, വനിതാ വിഭാഗം കൺവീനർ ഹേമ സുരേഷ് ആശംസകളും ട്രഷറർ സതീഷ് കുട്ടപ്പൻ സ്വാഗതവും സജീഷ് ദാമോദരൻ കൃതജ്ഞതയും അർപ്പിച്ചു. ചടങ്ങിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.   

 

  

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles