കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഔര്‍ ലേഡി ഓഫ് വാല്‍സിംങ്ങം കേംബ്രിഡ്ജ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ ത്രിദിന ധ്യാനം നടത്തുന്നു. മാര്‍ച്ച് 22, 23, 24 തീയതികളിലായി (വെള്ളി,ശനി,ഞായര്‍) ക്രമീകരിച്ചിരിക്കുന്ന ധ്യാനം കേംബ്രിഡ്ജ് സെന്റ് ഫിലിഫ് ഹൊവാര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.

പ്രശസ്ത ധ്യാന ഗുരുവും, പുതുപ്പാടി ധ്യാന കേന്ദ്രത്തിന്റെ ആദ്യകാല ഡയറക്ടറും ഇപ്പോള്‍ അങ്കമാലി വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ പ്രോവിന്‍ഷ്യാള്‍ കൗണ്‍സിലറും ആയ ഫാ.പോള്‍ പാറേക്കാട്ടില്‍ വിസിയാണ് കേംബ്രിഡ്ജില്‍ തിരുവചന ശുശ്രുഷ നയിക്കുന്നത്.

തിരുവചന ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു മാനസാന്തരത്തിനും അതിലൂടെ ആത്മീയും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും, വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകള്‍ ആര്‍ജ്ജിക്കുവാനും അനുഗ്രഹീതമാകുന്ന ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുവാന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.ഫിലിഫ് പന്തമാക്കല്‍ ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

കേംബ്രിഡ്ജ് മിഷന്റെ പരിധിയില്‍ വരുന്ന പാപ് വര്‍ത്ത്,ഹണ്ടിങ്ടണ്‍, ഹാവര്‍ഹില്‍, കേംബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിശ്വാസി സമൂഹമാണ് മുഖ്യമായും കേംബ്രിഡ്ജിലെ ത്രിദിന ധ്യാനത്തില്‍ പങ്കു ചേരുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ഫിലിഫ് പന്തമാക്കല്‍: 07713139350

ധ്യാന സമയ ക്രമം.
മാര്‍ച്ച് 22 വെള്ളി -10:00-16 :00
9 ശനി -10.00-16:00
10 ഞായര്‍ -14:00-19:00

പള്ളിയുടെ വിലാസം:
St. Philip Howard Catholic Church,
33 Walpole Road, CB1 3TH