യുക്മ മിഡ്‌ലാണ്ട്സ് റീജിയന് നവനേതൃത്വം; ബെന്നി പോൾ പ്രസിഡന്റ് , നോബി കെ ജോസ് സെക്രട്ടറി, സോബിൻ ജോൺ ട്രഷറർ

യുക്മ മിഡ്‌ലാണ്ട്സ് റീജിയന് നവനേതൃത്വം; ബെന്നി പോൾ പ്രസിഡന്റ് , നോബി കെ ജോസ് സെക്രട്ടറി, സോബിൻ ജോൺ ട്രഷറർ
March 08 06:38 2019 Print This Article

നോബി കെ ജോസ് 

യുക്മയുടെ എക്കാലത്തെയും നെടുംതൂണായ  മിഡ്‌ലാണ്ട്സ്  റീജിയന് 2019-21 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയില്‍ നിന്നുള്ള ബെന്നി പോള്‍ ആണ് പ്രസിഡന്‍റ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ബെന്നി കോളേജ് തലം മുതല്‍ വിവിധ സംഘടനകളെ നയിച്ച പരിചയ സമ്പത്തുമായാണ്
മിഡ്‌ലാണ്ട്സ്  റീജിയന്‍റെ അമരക്കാരനാവുന്നത്.

വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള നോബി കെ ജോസ് ആണ് സെക്രട്ടറി.    കഴിഞ്ഞ നാലു വര്‍ഷമായി റീജണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നോബി ജോയിന്റ് സെക്രട്ടറി, എക്സിക്യുട്ടീവ്‌  അംഗം എന്ന നിലയില്‍ തന്‍റെ  മികവ് തെളിയിച്ചതാണ്. യുക്മ വള്ളംകളിയില്‍ പ്രഥമ കിരീടം ചൂടിയ  വൂസ്റ്റര്‍  തെമ്മാടി ടീമിന്‍റെ   ക്യാപ്റ്റനായ നോബി യുകെയിലെ പ്രശസ്ത വടംവലി ടീമായ വൂസ്റ്റര്‍  തെമ്മാടി ടീമംഗവുമാണ്

കെറ്ററിംഗ്  മലയാളി വെല്‍ഫയര്‍ അസോസിയേഷനില്‍ നിന്നുള്ള സോബിന്‍ ജോണ്‍ ആണ് ട്രഷറര്‍. വിവിധ സാമൂഹിക മേഖലകളിലെ പ്രവര്‍ത്തന പാരമ്പര്യമാണ് സോബിന്റെ മുതല്‍കൂട്ട്.

മറ്റുള്ള ഭാരവാഹികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു

സന്തോഷ്‌  തോമസ്‌ : നാഷണല്‍ എക്സിക്യുട്ടീവ്‌  അംഗം

പോള്‍ ജോസഫ്‌ : വൈസ് പ്രസിഡന്‍റ്

വീണ പ്രശാന്ത്‌  :  വൈസ് പ്രസിഡന്‍റ്

ജോയിന്റ് സെക്രട്ടറി  : മാര്‍ട്ടിന്‍ കെ ജോസ്

ജോയിന്റ് സെക്രട്ടറി   : സ്മിത  തോട്ടം

ജോയിന്റ് ട്രഷറര്‍ : അഭിലാഷ്  തോമസ്‌  ആരോംകുഴി

ഷാജില്‍  തോമസ്‌  : ആര്‍ട്സ്‌  കോ ഓര്‍ഡിനേറ്റര്‍

ഡിക്സ്‌  ജോര്‍ജ്  : എക്സ് ഒഫീഷ്യോ അംഗം (മുന്‍ പ്രസിഡന്‍റ്)

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles