വീക്കെന്‍ഡ് കുക്കിംഗ്; ചോക്കളേറ്റ് മൂസ്

August 14 07:50 2016 Print This Article

ബേസില്‍ ജോസഫ്

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു പുഡ്ഡിംഗ് ആണ് ഇന്ന് വീക്കെന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ചോക്കളേറ്റ് മൂസ് ഉണ്ടാക്കുന്ന വിധം പല രീതിയില്‍ നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാവും എന്നാല്‍ വളരെ സിമ്പിളും ഈസിയും ആയ ഒരു റെസിപി ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്

ചേരുവകള്‍

മുട്ട – 3 എണ്ണം
പഞ്ചസാര – 200 ഗ്രാം
ഡാര്‍ക്ക് ചോക്കളേറ്റ് – 200 ഗ്രാം
ഡാര്‍ക്ക് റം – 2 ടേബിള്‍സ്പൂണ്‍ (ഓപ്ഷണല്‍)
ക്രീം – 150 ml

പാകം ചെയ്യുന്ന വിധം

മുട്ട വെള്ളയും മഞ്ഞയും വേര്‍തിരിച്ചെടുക്കുക. മുട്ട വെള്ള പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ചോക്കളേറ്റ് നന്നായി ഉരുക്കി എടുത്ത ശേഷം മുട്ട-പഞ്ചസാര മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതില്ലേക്ക് റമ്മും ചേര്‍ത്ത് യോജിപ്പിക്കുക (ഓപ്ഷണല്‍). മുട്ടയുടെ വെള്ളയും ക്രീമും വെവ്വേറെ നന്നായി അടിച്ചു മയപ്പെടുത്തി എടുക്കുക. ഇവ രണ്ടും ചോക്കളേറ്റ് മിശ്രിതത്തിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. സെര്‍വ് ചെയ്യാനുള്ള ചെറിയ ബൗളുകളിലേക്കോ അല്ലെങ്കില്‍ ഒരു വലിയ ഫ്രീസിങ് ബൗളിലേയ്‌ക്കോ മാറ്റി നന്നായി തണുപ്പിക്കുക. ചോക്കലേറ്റ് ഷേവിങ്‌സ് കൊണ്ടു് അലങ്കരിച്ചു വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles