അല്ല… ഇത് ഹോളിവുഡ്‌ സിനിമയല്ല, ഇതിനെ പേടിക്കണം ! വരുന്നു കില്ലര്‍ റോബോട്ടുകള്‍; ഭീകര നീക്കത്തില്‍ അമ്പരന്ന് ലോകരാജ്യങ്ങള്‍…..

അല്ല… ഇത് ഹോളിവുഡ്‌ സിനിമയല്ല, ഇതിനെ പേടിക്കണം ! വരുന്നു കില്ലര്‍ റോബോട്ടുകള്‍; ഭീകര നീക്കത്തില്‍ അമ്പരന്ന് ലോകരാജ്യങ്ങള്‍…..
April 13 12:36 2018 Print This Article

മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത റോബട്ടിക് സേനയൊരുക്കാന്‍ തയ്യാറെടുത്ത് ദക്ഷിണ കൊറിയ.യുദ്ധത്തിന് നിര്‍മിത ബുദ്ധി പ്രകാരം പ്രവര്‍ത്തിക്കുന്ന കില്ലര്‍ റോബട്ടുകളെയും ആകാശത്തു പറന്നു സ്വയം ആക്രമണം നടത്താനുള്ള ഡ്രോണുകളെയുമെല്ലാം നിര്‍മിച്ചെടുക്കാനുളള ദക്ഷിണ കൊറിയയുടെ നീക്കത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് ലോകരാജ്യങ്ങള്‍.ലോകത്തെ നശിപ്പിക്കാന്‍ പോവുന്ന കില്ലര്‍ റോബോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്.ദക്ഷിണ കൊറിയയുടെ ഈ ഭീകര നീക്കത്തോടെ ഉത്തര കൊറിയയാണ് ഏറ്റവും അപകടകാരികളെന്ന ധാരണക്ക് മാറ്റം വന്നിരിക്കുകയാണ്.ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള കുപ്രസിദ്ധ ആയുധ നിര്‍മാണ കമ്പനിയായ ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ സഹായിക്കുന്നത്.

എന്നാല്‍ ഇതു ലോകനാശത്തിനു കാരണമാകുമെന്നു പറഞ്ഞ് 57 എഐ ഗവേഷകര്‍ പ്രോജക്ടില്‍ നിന്നു പിന്മാറിക്കഴിഞ്ഞു. 30 രാജ്യങ്ങളില്‍ നിന്നു ഗവേഷണത്തിനു വേണ്ടി ദക്ഷിണ കൊറിയയിലെത്തിയ വിദഗ്ധരാണ് പ്രോജക്ടില്‍ തങ്ങളുടെ വിസമ്മതം അറിയിച്ചു കത്തു നല്‍കിയത്. വാര്‍ത്ത പുറംലോകം അറിഞ്ഞതും അങ്ങനെയാണ്. ഇതിന്റെ നാശോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് ഒരിക്കല്‍ ആരംഭിച്ചാല്‍ അതുണ്ടാക്കുന്ന നശീകരണം തടയാന്‍ നിര്‍മാതാക്കള്‍ക്കു പോലും സാധിക്കില്ലെന്നു ചുരുക്കം. മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതല്ല റോബട്ടിക് സേനയെന്നും ഗവേഷക സംഘം നല്‍കിയ കത്തില്‍ പറയുന്നു.എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ വാദം. ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടു പേടിച്ച റോബോര്‍ട്ട് യുദ്ധങ്ങള്‍ യാഥാര്‍ത്ഥ്യമായി ലോകത്തെ നശിപ്പിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിഴലിക്കുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles