നവവധു കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ പാലിൽ വിഷം കലക്കി; 13 പേർ കൊല്ലപ്പെട്ടു,15 പേർ ഗുരുതരാവസ്ഥയിൽ

നവവധു കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ പാലിൽ വിഷം കലക്കി;  13 പേർ കൊല്ലപ്പെട്ടു,15 പേർ ഗുരുതരാവസ്ഥയിൽ
October 31 09:15 2017 Print This Article

കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ ഒഴിവാക്കാൻ നവവധു ചെയ്ത കടും കൈ ദുരന്തത്തിൽ കലാശിച്ചു. പാകിസ്ഥാനിലെ ലാഹോറിനു സമീപം ദൗലത് പുർ സ്വദേശി ആസിയയാണു ഈ കടും കൈ ചെയ്തത്. യുവതിയുടെ സമ്മതമില്ലാതെയാണ് അംജത് എന്ന ആളുമായി ബന്ധുക്കൾ വിവാഹം ചെയ്തയച്ചത്. കാമുകനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ഭർത്താവിനോട് പറഞ്ഞെങ്കിലും അയാൾ യുവതിയെ ഉപദ്രവിക്കുകയായിരുന്നു.

ശല്യം സഹിക്കാൻ വയ്യാതെ അംജതിനെ കൊല്ലാനായി യുവതി അയാൾക്ക് കുടിക്കാനുള്ള പാലിൽ വിഷം കലർത്തുകയായിരുന്നു. എന്നാൽ അയാൾ പാൽ കുടിക്കാത്തതിനെ തുടർന്ന് അംജദിന്റെ ബന്ധുക്കൾ അത് കൊണ്ട് ലസ്സി ഉണ്ടാക്കുകയും അത് 28 പേർ കുടിക്കുകയുമായിരുന്നു. വിഷം കലർന്ന ലസ്സി കുടിച്ചു 13 പേർ മരിക്കുകയും ബാക്കി 15 പേർ ചികിത്സയിലുമാണ്.

പിന്നീട് ആസിയ തന്നെ പോലീസിൽ കുറ്റ സമ്മതം നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയുടെ കാമുകനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. യുവതിക്ക് പാലിൽ ചേർക്കാനുള്ള പരാമർ എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles