ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകൾക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള (SEN) കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏകദേശം 1,400 വിദ്യാഭ്യാസ സൈക്കോളജിസ്റ്റുകളെ അധികമായി നിയമിക്കേണ്ടതായി വരുമെന്ന റിപ്പോർട്ട് പുറത്തു വന്നു. എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ നിലവിലെ സേവനങ്ങളിൽ പ്രാദേശികമായി വലിയ വ്യത്യാസങ്ങളും ഗുരുതരമായ ജീവനക്കാരുടെ ക്ഷാമവും ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം 40% വർധനവാണ് ആവശ്യമായി വരുന്നത്. ഇതിന് ഏകദേശം £140 മില്യൺ ചെലവ് വരുമെന്നാണു പുറത്തുവരുന്ന കണക്ക് സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാർത്ഥികളിൽ ഓട്ടിസം ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങളുടെ വർധനയും, സ്കൂളുകളുടെ നയങ്ങളും, പ്രത്യേക സ്കൂളുകളിലെ സീറ്റുകളുടെ കുറവും ആവശ്യകത വർധിക്കാനുള്ള കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ സൈക്കോളജിസ്റ്റുകളുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ വിലയിരുത്തലുകളും (EHCP) പിന്തുണയും വൈകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിൽ ഏകദേശം 3,400 സൈക്കോളജിസ്റ്റുകൾ മാത്രമാണുള്ളത്. സർക്കാർ ഓരോ വർഷവും 200 പേർക്ക് മാത്രമാണ് പരിശീലത്തിനുള്ള പിന്തുണ നൽകുന്നത്.

ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപം അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജോലിഭാരം കൂടുന്നതും ചിലർ സ്വകാര്യ മേഖലയിലേക്ക് മാറുന്നതുമൂലം ജീവനക്കാരുടെ കുറവ് രൂക്ഷമാകുന്നുവെന്നാണ് വിലയിരുത്തൽ. കുട്ടികൾക്ക് സമയബന്ധിതമായ പിന്തുണ ലഭിക്കാത്തത് കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. സർക്കാർ പ്രഖ്യാപിച്ച “experts at hand” ഗ്രാന്റുകൾ വഴി ഈ പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും, വാഗ്ദാനം ചെയ്ത ഫണ്ടിംഗ് മതിയാകില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.