ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ജൂൺ 20 ന് ബർമിംഗ് ഹാമിൽ നടക്കും . ബർമിംഗ് ഹാമിലെ രൂപത രൂപീകൃതമായി പത്തു വർഷം പൂർത്തിയാകുന്ന ഈ വർഷത്തിൽ ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ ആർസി ചർച്ച്, മേരിവാലെ– നടക്കുന്ന ഈ ഒത്തുചേരൽ ഏറെ പ്രാധാന്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത് .രാവിലെ 9.30-ന് പ്രെയ്സ് ആൻഡ് വർഷിപ്പോടെ ആരംഭിക്കുന്ന പരിപാടി യിൽ തുടർന്ന് കുതാ പ്രാർത്ഥന( യാമ പ്രാർത്ഥന ) നടക്കും. തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും തുടർന്ന് ക്ലാസ്സ്, ഇന്റെറാക്ഷൻ സെഷൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .

രൂപതയിലെ 12 റീജിയനുകളിൽ നിന്നുമായി ഏകദേശം 350-ഓളം കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് ഇത്തവണത്തെ കുടുംബ കൂട്ടായ്മാ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്

പരിപാടിയോട് അനുബന്ധിച്ച് റവ. ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്തു നയിക്കുന്ന ലീഡേഴ്സ് സെഷൻ, തുടർന്ന് ചോദ്യോത്തര സെഷനും,തുടർന്ന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന ഡെലിഗേറ്റ്സ് മീറ്റും പിതാവുമായുള്ള പ്രത്യേക സംവാദ സെഷനും ഉണ്ടായിരിക്കും..രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും കുടുംബ കൂട്ടായ്മാ കമ്മീഷൻ രൂപതാ പ്രസിഡന്റ് ഡോ. മാനോ ജോസഫ് സെക്രെട്ടറി ജെയ്‌നി ചാക്കോച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ഡിസ്കഷൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് പിന്നീട് അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം സ്നാക്കുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രത്യേക പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.