കൊടുമണില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ എറിഞ്ഞു കൊലപ്പെടുത്തി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്ബതികളുടെ മകന്‍ നിഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നിനും മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ അതേ പ്രായക്കാരാണ് കൊലപാതകത്തിനു പിന്നിൽ. ഒമ്ബതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്ന അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍മണിമലമുക്ക് സ്വാദേശിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പുതിയ ഷൂസിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട കുട്ടി പുതിയ ഷൂ വാങ്ങിയിരുന്നു അത് കൊടുത്താൽ പകരം മൊബൈൽ ഫോൺ നൽകാമെന്ന് കൊലപാതകം നടത്തിയ കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ കുറച്ചു ദിവസം ഷൂ ഉപയോഗിച്ച ശേഷം തിരികെ കൊണ്ട് ഏല്പിച്ചു . പകരം കൊടുക്കാം എന്ന് പറഞ്ഞ മൊബൈൽ ഫോണും നൽകിയില്ല. തുടർന്നുണ്ടായ വൈരാഗ്യത്തിൽ പരസ്പരം വാക്കു തർക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പരസ്പരം തല്ലുകൂടുന്നതിനിടെ ഓടിയ നിഖിലിനെ അവർ കല്ലെടുത്ത് പിന്നിൽ എറിയുകയായിരുന്നു. എറിയുടെ ആഖാതത്തിൽ നിഖിലിന്റെ തലപൊട്ടി രക്തം വരുകയും ബോധം പോകുകയും ചെയ്തു.. ഇത് കണ്ടു നിന്ന മറ്റേ കുട്ടികൾ നിഖിൽ മരിച്ചെന്നു കരുതി. ആൾപ്പാർപ്പില്ലാത്ത പറമ്പിൽ വച്ച് മണ്ണിട്ട് മൂടുകയായിരുന്നു.

അങ്ങാടിക്കല്‍ തെക്ക് എസ്‌എന്‍വിഎച്ച്‌എസ് സ്‌കൂളിന് സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് സംഭവം നടന്നത്. റബര്‍ തോട്ടത്തില്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ടു പേര്‍ നില്‍ക്കുന്നത് നാട്ടുകാരന്‍ കണ്ടു. ഇവർ ദൂരെ നിന്നും കുടത്തിൽ മണ്ണു കൊണ്ടു വരുന്നത് കണ്ടപ്പോൾ സംശയത്തിന് ആക്കം കൂട്ടി. ഇയാള്‍ മറ്റു ചിലരെയും കൂട്ടി സ്ഥലത്ത് എത്തി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം ഇവര്‍ പറഞ്ഞു. മൃതദേഹം കമിഴ്ന്ന നിലയിലായിരുന്നു. ഭാഗീകമായി മണ്ണിട്ട് നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മണ്ണിട്ടുമൂടിയതാണോ അതോ ഏറു കൊണ്ടതാണോ മരണകാരണമെന്ന കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിനു ശേഷമേ അറിയാൻ കഴിയു.

വിവരം അറിഞ്ഞ് ഉടന്‍ പൊലീസും സ്ഥലത്തെത്തി. പ്രതികള്‍ തന്നെ മണ്ണ് മാറ്റി മൃതദേഹം പുറത്തെടുത്തു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ്നിഖില്‍. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെജി സൈമണ്‍, അടൂര്‍ ഡിവൈഎസ്‌പി. ജവഹര്‍ ജനാര്‍ദ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ആര്‍ ജോസ്, കൊടുമണ്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി, മരിച്ച അഖിലിന്റെ സഹോദരി ആര്യ. ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.