തിരുവനന്തപുരം∙ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇന്ന് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനു ഉൾപ്പെടെ 11 പേരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
പ്രതികൾ കല്ലും ആയുധങ്ങളും ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനും വധിക്കാൻ ശ്രമിക്കാനുമാണ് ശ്രമിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ചില പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പ്രതികളെ എത്തിച്ചപ്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
അതേസമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചതിൽ നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. വട്ടിയൂർക്കാവ് സ്വദേശിയായ ദിനകർ പ്രദേശത്തെ റൗഡി പട്ടികയിലുണ്ടായിരുന്നയാളാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഇനി ചില പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.











Leave a Reply