മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെയാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട്– കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസിൽവച്ചായിരുന്നു സംഭവം. യുവതിയുടെ സമീപ സീറ്റിലിരുന്ന പ്രതി ദേഹത്ത് സ്പർശിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതിയെ തുടർന്ന് പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയനാട് സ്വദേശിയായ പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.