കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തെന്ന പരാതിയിൽ 19-കാരൻ പിടിയിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കെഎംസിടി കോളേജിൽ ഹാർഡ്‌വെയർ എൻജിനിയറിംഗ് പഠിക്കുന്ന ഇയാൾ പൊക്കുന്ന് സ്വദേശിനിയായ യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും പൊലീസ് വ്യക്തമാക്കി.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള അപ്പാർട്ടുമെന്റിലും പെരിങ്ങളത്തെ സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർച്ചയായ പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായതായും പിന്നീട് ഇത് കുടുംബത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ ഇരയുടെ കുടുംബം പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും വിവാഹം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പ്രതിയും കുടുംബവും വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ ചൂലൂരിൽ നിന്ന് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.











Leave a Reply