ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാർ പാർക്കിങ്ങിൽ നിന്ന് 17 മിനിറ്റ് താമസിച്ച് വാഹനം എടുത്തതിന് 25 കാരിയായ അമ്മയ്ക്ക് 160 പൗണ്ടാണ് പിഴ ലഭിച്ചത്. കുഞ്ഞിന് ഭക്ഷണം നൽകാനാണ് കാർ അധിക സമയം പാർക്ക് ചെയ്യേണ്ടതായി വന്നതെന്ന് കോൺവാളിലെ ന്യൂക് വേയിൽ നിന്നുള്ള 25 കാരിയായ കാർമെൻ തോംസൺ വ്യക്തമാക്കി. സെപ്റ്റംബർ 2020 ലാണ് കാർമെൻ എട്ടുമാസം പ്രായമുള്ള തൻറെ മകൾക്കും ഭർത്താവിനും ഒപ്പം ഷോപ്പിങ്ങിനായി പോയപ്പോൾ സംഭവം നടന്നത്. കാറിലേക്ക് തിരികെ പോകുന്ന സമയം കുട്ടി വിശന്ന് കരയാൻ തുടങ്ങിയതിനെ തുടർന്നാണ് കാർ പാർക്കിങ്ങിൽ അധിക സമയം ചെലവഴിക്കേണ്ടി വന്നത്.

കാർമെൻെറ ഭർത്താവിന് കാർ ഓടിക്കാൻ അറിയാത്തതിനാൽ ആ സാഹചര്യത്തിൽ വാഹനം ഓടിക്കാൻ മറ്റൊരു മാർഗം ഇല്ലായിരുന്നു എന്നും അവർ പറഞ്ഞു. തന്റെ മകൾ ഒരു ഐവിഎഫ് കുഞ്ഞ് ആയതിനാലും പ്രീമച്വറായി ജനിച്ചതിനാലും കുട്ടിയുടെ എല്ലാ ആവശ്യങ്ങളും കൃത്യ സമയങ്ങളിൽ തന്നെ ലഭിക്കുന്നുണ്ടെന്ന് താൻ ഉറപ്പു വരുത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. സംഭവം നടന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ 160 പൗണ്ട് പിഴച്ചു ചുമത്തി കൊണ്ടുള്ള കത്ത് ഇവർക്ക് ലഭിക്കുകയായിരുന്നു.

തൻറെ സാഹചര്യം നേപ്പിയർ പാർക്കിംഗ് ലിമിറ്റഡിനെ അറിയിച്ചെങ്കിലും പിഴ ഇൻസ്റ്റാൾമെന്റായി അടയ്ക്കാനാണ് അവർ പറഞ്ഞത്. തങ്ങളുടെ സേവനങ്ങൾക്ക് കാർമെൻ പണം പൂർണമായി അടച്ചിട്ടില്ല എന്ന ആരോപണവും കമ്പനി ഉന്നയിച്ചു. എന്നാൽ ഇത് കാർമെൻ നിരസിക്കുകയായിരുന്നു. നിലവിൽ ഇൻഡിപെൻഡൻസ് അപ്പീൽ സർവീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.