അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ് : യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും, മലയാളികളുടെ ഹൃദയ വേദിയിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു,ബെഡ്ഫോർഡിൽ അരങ്ങൊരുങ്ങുന്നു. 2017 ൽ കെറ്ററിങ്ങിൽ നാന്ദി കുറിച്ച സംഗീതോത്സവം വിവിധ നഗരങ്ങളിലായി ആഘോഷിച്ച ശേഷം മലയാളി കുടിയേറ്റ മേഖലകളിലെ സാംസ്‌ക്കാരിക കേന്ദ്രവും , വ്യവസായ നഗരിയുമായ ബെഡ്ഫോർഡിൽ സംഗീതോത്സവത്തിന്റെ പത്താം വാർഷികം വിപുലമായി ആഘോഷിക്കും. 2027 ഫെബ്രുവരി 27 നു ശനിയാഴ്ച്ച ബെഡ്ഫോർഡ് നഗരിയുടെ ഹൃദയഹാരിയിൽ നടത്തപ്പെടുന്ന 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 10 & ചാരിറ്റി ഈവന്റിന് ഈ വർഷം അണിയറ ഒരുക്കുക ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ബെഡ്ഫോർഡ് മാസ്റ്റൺ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ്. 2027 ഫെ 27 നു ശനിയാഴ്ച്ച 2 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിക്കുകയും, മലയാള കവിതകളിൽ ആധുനികത, സാമൂഹികബോധം, ഹൃദയസ്പർശിയായ സംഗീതഭാവങ്ങൾ, പ്രകൃതിയോടുള്ള മമത എന്നിവ പകർന്നു നൽകിയ അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിന്റെ തിളക്കം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ തെളിഞ്ഞ ‘മഹത്വം’ മാത്രമാണ്. ഓ എൻ വി സാറിന്റെ മധുരിക്കും ഓർമ്മകളുമായി, സംഗീതോത്സവ വേദിയിൽ ഒരുക്കുന്ന സംഗീതാർച്ചനയിലൂടെ, മഹാകവിക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നതിനും, നവ പ്രതിഭകൾക്ക് അവസരമൊരുക്കുന്നതിനും, ജീവകാരുണ്യനിധി സ്വരൂപണത്തിനുമാണ് 7 ബീറ്റ്‌സ് സംഗീതോത്സവം സമർപ്പിക്കുക. യൂ കെ യിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ വേദി പങ്കിടുന്ന ഈ സംഗീതോത്സവത്തിൽ പത്താം വർഷവും പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസാണ്‌ ടൈറ്റിൽ സ്പോൺസറായി എത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനവും, പാർക്കിങ്ങും ഒരുക്കുന്ന 7 ബീറ്റ്‌സ് സംഗീതോത്സവം, അതിന്റെ പത്താം വാർഷീക നിറവിൽ അതിസമ്പന്നമായ കലാവിരുന്നാവും കലാസദസ്സിന്‌ സമ്മാനിക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഈവന്റിലൂടെ സ്വരൂപിക്കുന്ന സഹായ നിധികൊണ്ട് കഴിഞ്ഞ ഒമ്പതു വർഷങ്ങളായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.

കലയുടെ വർണ്ണ വസന്തം വിടരുന്ന സംഗീത വിരുന്നും, കലാസ്വാദകരുടെ വൻ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 10 -ന്റെ വാർഷീക ആഘോഷപെരുമയുടെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
Appachan Kannanchira: 07737956977
Vishnu P.R -07587 938285
Dr Sivakumar-
07474 269097

Venue: The Addison Centre, Kempston, Bedford, MK42 8PN