നടന്‍ ദിലീപ് ജയിലിലായതോടെ മകള്‍ മീനാക്ഷി എവിടെയാണെന്നതാണ് ഏവര്‍ക്കും അറിയേണ്ടത്. കേസിലേക്ക് ദിലീപിന്റെ പേര് ആരോപണമായി ഉയര്‍ന്നുവന്നതുമുതല്‍ മീനാക്ഷിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
ആക്രമണത്തിനിരയായ നടിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പോരാട്ടം നടത്തിയ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുിന്റെ കൂടി മകളായ മീനാക്ഷി ഇപ്പോള്‍ എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ദിലീപിന്റെ അറസ്റ്റിനു പിന്നാലെ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ആദ്യം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തത്. എന്നാല്‍ മീനാക്ഷി ഇപ്പോള്‍ ദുബൈയിലുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദിലീപിന്റെ അടുത്ത ബന്ധുവിനൊപ്പമാണ് മീനാക്ഷിയെന്നും സൂചനയുണ്ട്. കേസില്‍ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാമാധവനും ആരോപണ വിധേയയായ സാഹചര്യത്തിലാണ് മീനാക്ഷിയെ ബന്ധുവിനൊപ്പം ദുബൈയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അക്രമണ സാധ്യത മുന്‍കൂട്ടി ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട് അടച്ചുപൂട്ടിയിട്ടുണ്ട്. ആലുവയിലെ ദിലീപിന്റെ വീടിന് മുന്നില്‍ പൊലീസ് കാവലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ