കണ്ട് നിന്നവര്‍ക്കൊന്നും നിറകണ്ണുകളോടല്ലാതെ ബിജുവിന്റെ ധീര മരണത്തെപ്പറ്റി വിവരിക്കാന്‍ കഴിയില്ല. കുത്തനെയുള്ള ഇറക്കത്തിലാണ് ബിജു ഓടിച്ചിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടമാകുന്നത്. അതേനേരം നേര്‍ എതിരെ നിറയാത്രക്കാരുമായി വരുന്ന ബസ് കണ്ടതും ആ യുവാവിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബസിലുള്ളവരെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ അടുത്തുള്ള തട്ടിലേക്ക് ബിജു തന്റെ ലോറി ഇടിച്ചുകയറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂര്‍ണ്ണമായും തകര്‍ന്ന ലോറിയുടെ ക്യാബിന്‍ ഇളകിമാറ്റി ബിജുവിനെ പുറത്തെടുത്തതും മരണം സംഭവിച്ചിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഈരാറ്റുപ്പേട്ട-തൊടുപുഴ റോഡില്‍ തോണിക്കല്ല് വളവിലാണ് അപകടം സംഭവിച്ചത്. ബിജുവിനോടൊപ്പമുണ്ടായിരുന്ന ലോറി ക്ലീനര്‍ ഝാര്‍ഖണ്ഡ് സ്വദേശി നജ്ബുള്‍ ഷെയിക്കിനെ ഈരാറ്റുപ്പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു