തൃശൂരിലെ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് ഭീതിയുണ്ടാക്കി. മൃതദേഹം വീട്ടിലെത്തിച്ച സമയത്താണ് കിടപ്പുമുറിയിൽ നിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ അതിനെ തല്ലിക്കൊന്നു. വനത്തോട് ചേർന്ന ഒറ്റനില വീട്ടിലേക്കാണ് പാമ്പ് കയറിപ്പറ്റിയതെന്നും, ഇതേ സ്ഥലത്താണ് കുട്ടിയെ കടിച്ചതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആൽജോയുടെ സഹോദരൻ അനോജ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

കുട്ടിയുടെ മരണകാരണം സംബന്ധിച്ച് ഉണ്ടായ ആശയക്കുഴപ്പം പോസ്റ്റ്മോർട്ടം റിപ്പോർട്ടോടെ മാറി. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയാണെന്ന പ്രാഥമിക പൊലീസ് നിഗമനം ഫോറൻസിക് റിപ്പോർട്ട് തള്ളിക്കളഞ്ഞു. സംഭവദിവസം പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ഭക്ഷണപ്രശ്നമെന്നാണ് കരുതിയത്. പിന്നീട് വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റബർ തോട്ടങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വീടിന്റെ പരിസര സാഹചര്യങ്ങളാണ് പാമ്പ് കയറാൻ കാരണമായതെന്ന് വിലയിരുത്തൽ. വീട്ടിനോട് ചേർന്ന് സൂക്ഷിച്ച വിറക് കെട്ടുകളും ചുമരുകളിലൂടെ പടർന്ന വള്ളികളും അപകടസാധ്യത വർധിപ്പിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമീപ പ്രദേശങ്ങളിൽ ഇത്തരം പാമ്പുകളെ മുമ്പും കണ്ടതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ കൊന്ന പാമ്പിനെ വിശദ പരിശോധനയ്ക്കായി വനം വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.