വ്യത്യസ്തമായ ശൈലിയിലൂടെ ലെസ്റ്ററിലെ നടാഷ രാജേഷ് ചിത്ര രചന രംഗത്ത് പ്രതിഭ തെളിയിക്കുന്നു. ചെറുപ്പം മുതൽ വരകളുടെ ലോകത്ത്‌ വർണം വിരിയിക്കുന്ന നടാഷ എന്ന ഈ കൊച്ചുമിടുക്കി ഓയിൽ പെയിന്റിംഗ്, അക്രിലിക് പെയിന്റിംഗ് എന്നീ മേഖലകളിൽ തന്റെ ചിത്ര രചന വ്യാപിപ്പിക്കുകയുണ്ടായി. പ്രകൃതിയുടെ വർണ വൈവിധ്യങ്ങൾ തന്റെ ക്യാൻവാസിൽ വരയ്ക്കുവാൻ ഈ കൊച്ചുമിടുക്കിക്ക് ഏറ്റവും ഇഷ്ടമാണ്. ലെസ്റ്റർ കൗണ്ടർ തോർപ്പ് ഏഴാം ക്‌ളാസ് വിദ്യാർത്ഥിയാണ് നടാഷ. തന്റെ ചിത്രങ്ങൾക്കായി മാതാപിതാക്കളുടെ സഹായത്തോടെ സ്വന്തമായി ഒരു ഫേസ്ബുക്ക് പേജ് നടാഷയ്ക്കുണ്ട്. https://m.facebook.com/natash007 ഈ പേജ് വിസിറ്റ് ചെയ്തു നിങ്ങള്‍ നല്‍കുന്ന ഓരോ ലൈക്കും ഈ കൊച്ചു കലാകാരിക്ക് പ്രോത്സാഹനമായി മാറട്ടെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ