കാസർകോട്: വ്ലോഗർ ചിന്നു പാപ്പുവിന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണം തൂങ്ങി മരണമാണെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ചിന്നുവും ആൺസുഹൃത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആൺസുഹൃത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ചിന്നുവിന്റെയും ആരോപണവിധേയനായ യുവാവിന്റെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് എല്ലാ കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദൂർ ആലംതടുക്ക സ്വദേശികളായ ഗംഗാധരൻ–ശൈലജ ദമ്പതികളുടെ മകളാണ് കെ. രേഷ്മ. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇന്നലെ ഉച്ചയോടെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ രേഷ്മയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു മാസം മുൻപ് വിവാഹമോചിതയായിരുന്ന രേഷ്മയ്ക്ക് നാല് വയസുള്ള ഒരു ആൺകുട്ടിയുണ്ട്. തനത് കാസർകോട് ഭാഷയിൽ സാമൂഹികമാധ്യമങ്ങളിൽ ഉള്ളടക്കം അവതരിപ്പിച്ചിരുന്ന ചിന്നു പാപ്പുവിന് ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. നാടൻ ഭക്ഷണവും പ്രാദേശിക വിഭവങ്ങളും അവതരിപ്പിച്ച വീഡിയോകൾ വ്യാപക ശ്രദ്ധ നേടിയിരുന്നു.