ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വിനോദസഞ്ചാരികൾക്ക് ‘ഹോളിഡേ ടാക്സ്’ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 200 -ലധികം ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ രംഗത്ത് വന്നു . ബട്ട്ലിൻസ്, ഹിൽട്ടൺ, ട്രാവലോഡ്ജ്, ആൽട്ടൺ ടവേഴ്‌സ് എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥർ ആണ് ചാൻസലർ റേച്ചൽ റീവ്സിന് കത്ത് നൽകി ആശങ്ക രേഖപ്പെടുത്തിയത് . ഒരാൾക്ക് ഒരു രാത്രിക്ക് £2 എന്ന നിരക്കിൽ നികുതി ഈടാക്കിയാൽ രണ്ട് ആഴ്ചത്തെ അവധിക്ക് £100 വരെ അധികഭാരം വരുമെന്നും, ഇത് കുടുംബങ്ങളെ യാത്ര ചുരുക്കുകയോ വിദേശത്തേക്ക് മാറുകയോ ചെയ്യാൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. “അവധി ആഘോഷത്തിനുള്ളതാണ് നികുതി അടയ്ക്കാനുള്ളതിനല്ല എന്നായിരുന്നു ഇതിനെക്കുറിച്ചു ഇവർ പ്രതികരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നികുതി ഫ്ലാറ്റ് നിരക്കായി അല്ലാതെ താമസച്ചെലവിന്റെ ഒരു ശതമാനമായി ഈടാക്കണമെന്നതാണ് സർക്കാരിന്റെ മുൻഗണന. പ്രാദേശിക മേയർമാർക്കും നേതാക്കൾക്കും തങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ നിരക്ക് നിശ്ചയിക്കാമെന്ന് സർക്കാർ നേരെത്തെ നിലപാട് വ്യകത്മാക്കിയിരുന്നു . വിഷയത്തിൽ ഉള്ള പൊതുചർച്ച ഫെബ്രുവരി 18-ന് അവസാനിക്കും. സ്കോട്ട് ലൻഡിലും വെയിൽസിലും ഇതിനകം പ്രാദേശിക കൗൺസിലുകൾക്ക് വിസിറ്റർ ലെവി ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരമുണ്ട്. മാഞ്ചസ്റ്ററിൽ 2023 മുതൽ ഓരോ മുറിക്കും £1 വീതം ഈടാക്കുന്ന നികുതി ആദ്യ വർഷം £2.8 മില്യൺ സമാഹരിച്ചിരുന്നു.

എഡിൻബറോയിൽ ഈ വേനൽക്കാലം മുതൽ ഹോട്ടൽ, ബി&ബി ബുക്കിംഗുകൾക്ക് 5% ലെവി ഏർപ്പെടുത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അബർഡീൻ, ഗ്ലാസ്‌ഗോ നഗരങ്ങളും സമാന നീക്കത്തിലേക്ക് കടക്കുന്നതായാണ് അറിയാൻ സാധിച്ചത് എന്നാൽ ഓർക്ക്നി, ഷെറ്റ്‌ലാൻഡ് ഉൾപ്പെടെയുള്ള ചില കൗൺസിലുകൾ പദ്ധതി തള്ളിയിട്ടുണ്ട്. അതേസമയം, യുകെയിൽ ഇതിനകം ഉയർന്ന നികുതിഭാരം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഹോളിഡേ ടാക്സ് ആഭ്യന്തര വിനോദസഞ്ചാരത്തെ ബാധിക്കുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ അലൻ സിംപ്സൺ മുന്നറിയിപ്പ് നൽകി. പാരിസ്, റോം, ബ്രസ്സൽസ് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിൽ ഇതിനകം ടൂറിസ്റ്റ് നികുതി നിലവിലുണ്ടെന്നതാണ് സർക്കാർ വിമർശനങ്ങൾക്കെതിരെ ചൂണ്ടിക്കാണിക്കുന്നത് .