സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ലോക്ക്ഡൗൺ കഴിഞ്ഞയുടനെ തന്നെ ജനങ്ങൾ സുഹൃത്തുക്കളോടൊപ്പം പബ്ബുകളിലേക്കു പോകരുതെന്ന് ബ്രിട്ടീഷുകാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ബ്രിട്ടണിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ. ഇങ്ങനെയുള്ള ഒത്തുചേരലുകൾ കൊറോണ ബാധയുടെ വ്യാപനത്തിന് കാരണമാകും എന്നുള്ളത് കൊണ്ടാണ് ഇത്തരം നിർദ്ദേശം നൽകിയിരിക്കുന്നത്. യുകെയിൽ വൈദ്യശാസ്ത്രരംഗത്തെ പ്രമുഖരായ വ്യക്തികളിലൊരാളായ ഡോക്ടർ ജെനി ഹാരിസ് ആണ് ഈ നിർദേശങ്ങൾ നല്കിയിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ജനങ്ങളുടെ കൂടിച്ചേരലുകൾ സാധ്യമാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ലോക്കൽ ഗവണ്മെന്റ് സെക്രട്ടറി റോബർട്ട് ജെൻറിക്കിനോടൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു ഡോക്ടർ ഹാരിസ്. ബ്രിട്ടനിൽ മാർച്ച് 20 മുതൽ തന്നെ പബ്ബുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.

കൊറോണ ബാധയെ നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ ജനങ്ങൾ എല്ലാവരും പങ്കാളികളാകണമെന്ന് ഇരുവരും ഓർമ്മിപ്പിച്ചു. ലോക്ക് ഡൌൺ ഇല്ലാതാക്കിയാൽ ജനങ്ങൾ ഉടൻതന്നെ സാമൂഹിക കൂടിച്ചേരലുകൾ നടത്തരുതെന്ന് മറ്റൊരു ചീഫ് മെഡിക്കൽ ഓഫീസർ ആയ ജോനാഥാൻ വാൻ റ്റാമും നിർദ്ദേശം നൽകി.കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ 204 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ അഞ്ചും വെയിൽസിൽ 14 മരണങ്ങളും കൂടി റിപ്പോർട്ട്‌ ചെയ്തു.