തിരുവനന്തപുരം: നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ ശേഷമേ തുടർനടപടിയിലേക്ക് കടക്കൂവെന്നാണ് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കുന്നത്.

കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണ നടപടികൾ പുരോഗമിക്കുന്നതിനാൽ അറസ്റ്റ് വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനെതിരെയും കേസ് രജിസ്റ്റർ ചെയ്ത നടപടി സേനയ്ക്കുള്ളിൽ വലിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പൊലീസുകാർ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. പൊലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന അസോസിയേഷൻ ജില്ലാ സമ്മേളനത്തിനിടെ വിഷയത്തെ പ്രതിനിധി സമ്മേളനത്തിൽ ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം; കമ്മീഷണറുടെ നിർദേശപ്രകാരമാണ് കേസ് എടുത്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.