തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസുമായി സഹകരിക്കാനൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിൽ എത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പുനൽകിയതായാണ് വിവരം.

അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയല്ലെന്നും സർക്കാരിനെതിരെ അദ്ദേഹം വിമർശനം ആവർത്തിച്ചു. ആശാവർക്കർ സമരവുമായി ബന്ധപ്പെട്ട നിലപാടുകൾ തെറ്റായി വ്യാഖ്യാനിച്ചതാണ് തനിക്കെതിരായ നടപടിക്ക് കാരണമായതെന്നും പ്രേംകുമാർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനുഷ്യപക്ഷത്ത് നിൽക്കുന്ന കലാപ്രവർത്തകനെന്ന നിലപാട് തുടരുമെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൽ സമരങ്ങൾ ഉണ്ടായാൽ സർക്കാർ ഇടപെട്ട് പരിഹാരം കാണേണ്ടതാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.