വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്പറ്റ സ്വദേശിയായ 16 കാരിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. സമീപകാലത്ത് സ്കൂളിലെ കൗൺസിലിംഗിനിടെ ലൈംഗികാതിക്രമത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ബന്ധുവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായും അയൽവാസിയിൽ നിന്നുമുള്ള ദുരനുഭവവും ഉണ്ടായതായും വിദ്യാർത്ഥിനി തുറന്നു പറഞ്ഞതിനെ തുടർന്ന് പോലീസ് കേസെടുത്തു. പ്രതികളായ ബന്ധുവിനെയും അയൽവാസിയെയും അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടികൾക്ക് പിന്നാലെയാണ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്ന കുടുംബത്തിലാണ് പെൺകുട്ടി അച്ഛനും സഹോദരിയുമായി കഴിയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ സഹായം തേടുക. ‘ദിശ’ ഹെൽപ് ലൈൻ: 1056, 0471-2552056.)











Leave a Reply