കുംഭമേളയിലെ വൈറൽ താരമായ മോണാലിസ ഭോസ്‌ലെ കേരളത്തിൽ വിവാഹിതയായി. തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരു പ്രതിഷ്ഠയ്ക്കുമുന്നിൽ ബുധനാഴ്ച വൈകുന്നേരമാണ് വിവാഹചടങ്ങുകൾ നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാൻ മൊണാലിസയ്ക്ക് താലിചാർത്തി. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരം പൂവാറിലെത്തിയപ്പോഴാണ് ഇരുവരും അടുത്തറിയുന്നത്. സിനിമയിൽ നായകനായി അഭിനയിക്കുന്നതും മുഹമ്മദ് ഫർമാനാണ്. ഓഡിഷൻ സമയത്ത് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. തുടർന്ന് വൈകിട്ട് ക്ഷേത്രത്തിൽ എത്തി വിവാഹം നടത്തി. ചടങ്ങിൽ എം.വി.ഗോവിന്ദൻ, വി.ശിവൻകുട്ടി, എ.എ.റഹീം എന്നിവർ പങ്കെടുത്ത് നവദമ്പതികൾക്ക് ആശംസകൾ നേർന്നു.