ടോം ജോസ് തടിയംപാട്

നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ സമയത്ത് അസുഖം മൂലം കഷ്ടപ്പെടുന്ന രണ്ടു കുടുംബങ്ങളെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ സഹായം തേടുന്നു .തൊടുപുഴ കുടയത്തൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ താമസിക്കുന്ന കൊല്ലംപറമ്പിൽ ഷൈനി വിൻസെന്റ് ക്യാൻസർ ബാധിച്ചു ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു. ഷൈനിയുടെ ഭർത്താവ് 3 വർഷം മുൻപ് ഒരു അപകടത്തിൽ മരിച്ചു. ഇവർക്ക് ഒരു കുഞ്ഞും അപ്പനും അമ്മയും ഉണ്ട്. കുടുംബം മുൻപോട്ടു കൊണ്ടുപോകാനും ചികിത്സ നടത്താനും കഴിയാതെ വിഷമിക്കുകയാണ് ഈ കുടുംബം .ഇവരുടെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന കാഞ്ഞാർ സ്വദേശി ഷിബു കൈതൊലിയിൽ ആണ് .

പുൽപ്പള്ളി കുറിച്ചിപ്പാറ സ്വദേശി പെരിഞ്ഞട്ടുമേൽ രൂപേഷ് 45 വയസ്‌ ഒമാനിലെ സലാലയിൽ ഒരു ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു പെട്ടെന്ന് തലകറങ്ങി വീണു അബോധാവസ്ഥയിൽ ആകുകയും തലക്കു മാരകമായ രോഗം ബാധിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. സുമനസുകളുടെ സഹായം കൊണ്ട് അദ്ദേഹത്തെ നാട്ടിൽ എത്തിച്ചു ചികിത്സയിലാണ് . ഇദ്ദേഹത്തിന് പ്രായമായ അമ്മയും ഭാര്യയും രണ്ടുകുട്ടികളും ഉണ്ട്. രൂപേഷ് ആയിരുന്നു കുടുംബത്തിന്റെ അത്താണി . രൂപേഷിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി ) ആണ് . ഈസ്റ്റർ ചാരിറ്റിയിലൂടെ ലഭിക്കുന്ന തുക ഇവർക്ക് രണ്ടുപേർക്കുമായി വീതിച്ചു കൊടുക്കുമെന്ന് അറിയിക്കുന്നു. നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നൽകുക .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,47,00000 (ഒരുകോടി നാൽപ്പത്തിഏഴു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡുകൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.