തിരുവനന്തപുരം: നിയമനങ്ങൾ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് നവംബർ 20ന് അദ്ദേഹം നിരാഹാരത്തിൽനിന്ന് പിന്മാറിയത്. എന്നാൽ സമരം അവസാനിപ്പിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹസമരനേതാവ് എസ്. വളർമതി നിരാഹാര സമരം തുടരുകയാണ്.

സമരവേദിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജയകൃഷ്ണൻ രൂക്ഷവിമർശനമുയർത്തി. സർക്കാർ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമന നടപടികൾക്ക് തടസ്സം നിൽക്കുന്നത് ധനവകുപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം സർക്കാരുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ഫലപ്രദമായ നടപടികളൊന്നും ഉണ്ടായില്ലെന്നും സമരം അവസാനിപ്പിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ച സർക്കാർ മുഖം രക്ഷിക്കാനുള്ള നാടകമായിരുന്നുവെന്നും ജയകൃഷ്ണൻ കുറ്റപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൽപിഎസ്ടി റാങ്ക് ലിസ്റ്റിലെ അർഹരായ എല്ലാവർക്കും നിയമനം നൽകുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പിഎസ്‌സിക്ക് കൈമാറുക, നിയമനങ്ങളിലെ പണമിടപാട് ആരോപണങ്ങൾ അവസാനിപ്പിക്കുക, അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർഥികളുടെ സമരം. 138 ദിവസമായി തുടരുന്ന സമരത്തിൽ നേരത്തേ വളർമതിയും നിരാഹാരമാരംഭിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സമരവേദിയിൽ തിരിച്ചെത്തി നിരാഹാരം തുടരുകയായിരുന്നു.