ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം. ജയസൂര്യ പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട പവര്‍ ടില്ലര്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ കൃത്യസമയത്തു ഇടപെട്ടതിനാല്‍ ആപത്തില്‍ നിന്നും താരം രക്ഷപ്പെട്ടു.

ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും ആ ഷോട്ട് ന്നന്നാക്കുവാന്‍ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലോക്കേഷനില്‍ പലരെയും ഞെട്ടിച്ചു എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ക്യാപ്റ്റന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.

പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

ജയസൂര്യയുടെ നായികമാരായി സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണിനിരക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്‍മലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ ബിജു തോരണത്തേല്‍, ജോസ്‌കുട്ടി ജോസ് മഠത്തില്‍. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണെങ്കിലും കോവിഡ് ലോക്ഡൗണിനിടെ മാറ്റി വെയ്ക്കുകയായിരുന്നു. കോവിഡിന് ശേഷം തിയേറ്ററില്‍ തന്നെ ചിത്രം റിലീസിനെത്തുമെന്ന് പ്രജേഷ് സെന്‍ വ്യക്തമാക്കിയിരുന്നു.