വിഴിഞ്ഞത്ത് സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതായി നടിച്ച് പോലീസിൽ പരാതി നൽകിയ യുവാവിനെ അറസ്റ്റ് ചെയ്തു. വെങ്ങാനൂരിലെ മനോജ് (33) ആണ് ഏഴുപവൻ സ്വർണവും 15,000 രൂപയും കവർന്ന ശേഷം കള്ളക്കളി നടത്തിയതായി കണ്ടെത്തിയത്.
മോഷണം നടത്തിയ ശേഷം പിൻവാതിൽ തുറന്നിടുകയും, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ജനൽക്കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് പുറത്തുപോയി തിരിച്ചെത്തിയ ഇയാൾ ഭാര്യയോടൊപ്പം സംഭവം കണ്ടെന്ന പോലെ നടിച്ച് ബഹളം വെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സംശയം ശക്തമായതോടെ ചോദ്യം ചെയ്യലിൽ ഇയാൾ കുടുങ്ങി. ജനൽ മുറിച്ചപ്പോൾ ഉണ്ടായ പൊടിയും കൈയിലെ പൊള്ളലുകളും തെളിവായി, ഒളിപ്പിച്ചിരുന്ന സ്വർണവും പണവും വീണ്ടെടുത്ത ശേഷം മനോജിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.











Leave a Reply