ടെഹ്റാൻ: ഇറാന്റെ ആണവ പദ്ധതികളിൽ നിർണായക കേന്ദ്രമായ അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിനെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പ്ലൂട്ടോണിയം ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലമായതിനാൽ ഈ കേന്ദ്രത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.
ഇറാന്റെ ആണവായുധ വികസനത്തെ തടയുന്നതിനായാണ് നടപടി സ്വീകരിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന് പിന്നാലെ ആണവ വികിരണ ചോർച്ചയോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ പ്രാഥമിക റിപ്പോർട്ട്.
പശ്ചിമേഷ്യയിൽ സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. ഇതിനിടെ, ഇസ്രയേലിന്റെ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.











Leave a Reply