മുണ്ടക്കയത്ത് മതത്തിനുമപ്പുറം മനുഷ്യത്വം തെളിയിച്ച ഒരു അപൂർവ വിവാഹച്ചടങ്ങ് ശ്രദ്ധേയമായി. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ കൈപിടിച്ച് വരന് കൈമാറിയത് ഒരു കത്തോലിക്കാ വൈദികനായിരുന്നു. വണ്ടൻപതാൽ ബെത്‍ലഹേം ആശ്രമത്തിൽ വളർന്ന ശ്രീക്കുട്ടി (പാർവതി)യുടെ ജീവിതത്തിലെ ഈ നിർണായക നിമിഷത്തിൽ പിതാവിന്റെ സ്ഥാനത്ത് നിന്നാണ് ഫാ. റോയ് മാത്യു ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഒരു വയസ്സിൽ ആശ്രമത്തിലെത്തിയ പാർവതിയെ ബാല്യകാലം മുതൽ സംരക്ഷിച്ചും വളർത്തിയും കൊണ്ടുവന്നത് റോയ് അച്ചനായിരുന്നു. വിവാഹപ്രായമായപ്പോൾ അവളുടെ ജീവിതം സുസ്ഥിരമാക്കാൻ മുൻകൈ എടുത്തതും അദ്ദേഹം തന്നെയാണ്. വണ്ടൻപതാൽ സെന്റ് പോൾസ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ കട്ടപ്പന സ്വദേശിയായ അനന്തുവാണ് പാർവതിക്ക് താലി ചാർത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വധുവിന്റെ കൈപിടിച്ച് വരന് ഏല്പിക്കേണ്ടത് പിതാവിന്റെ കടമയായിരുന്നെങ്കിലും, ഈ ഉത്തരവാദിത്വം സ്നേഹത്തോടെ ഏറ്റെടുത്തത് ഫാ. റോയ് മാത്യുവാണ്. തന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. മതഭേദങ്ങളെ മറികടന്ന് മനുഷ്യബന്ധങ്ങളുടെ മഹത്ത്വം തെളിയിച്ച ഈ സംഭവം സമൂഹത്തിന് പ്രചോദനമായി മാറുന്നു.