കിളിമാനൂരിൽ പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് പിടിയിലായി. കാരേറ്റ് സ്വദേശിയായ ബിജു (52) വിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒത്താശ ചെയ്തതായി ആരോപിച്ച് പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഇവർ നിലവിൽ ഒളിവിലാണ്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന അമ്മ രണ്ട് പെൺമക്കളുമായി വാടക വീട്ടിലായിരുന്നു കഴിഞ്ഞത്.

പരിചയം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന പ്രതി, അമ്മയുടെ സാന്നിധ്യത്തിൽ തന്നെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ മാത്രമല്ല, വർക്കല ബീച്ചിലേക്കും കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിരുന്നതായും മൊഴിയുണ്ട്. പീഡനം സഹിക്കാനാകാതെ വന്ന പെൺകുട്ടി അമ്മയുമായി വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് മാറിയതോടെയാണ് സംഭവങ്ങൾ പുറത്ത് വന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാതാവിനൊപ്പം തിരികെ പോകാൻ തയ്യാറാകാതിരുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ പീഡനവിവരം പുറത്തറിഞ്ഞു. തുടർന്ന് പിതാവ് മകളെ ‘സ്നേഹിത’ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. അധികാരികൾ വിവരം പൊലീസിനെ അറിയിച്ചതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള അമ്മയ്ക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.