ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റ് കൗണ്ടിയിലെ ഗ്രേവ്സെൻഡിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് ആൺകുട്ടികൾക്കെതിരെയും രണ്ട് പുരുഷന്മാർക്കെതിരെയും പൊലീസ് കുറ്റം ചുമത്തി. മാർച്ച് 25 മുതൽ ഏപ്രിൽ 19 വരെ സ്വകാര്യ വസതിയിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന പരാതിയെ തുടർന്ന് കെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

33കാരനായ അയോണുട്ട് ഡോബ്രെയ്‌ക്കെതിരെ പീഡനക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. പ്രതിചേർക്കപ്പെട്ടിരിക്കുന്ന ആൺകുട്ടികൾ ഗ്രേവ്സെൻഡിൽ നിന്നുള്ളവരാണ് . 46കാരനായ ബെനോൺ ഇൻഫോട്ടെയ്ക്കെതിരെ പീഡനത്തിന് സഹായം നൽകിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

പ്രതികളെ വെള്ളിയാഴ്ച കെന്റിലെ മെഡ്‌വേ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസ് മേയ് 22ന് സൗത്ത്-ഈസ്റ്റ് ലണ്ടനിലെ വൂള്വിച്ച് ക്രൗൺ കോടതിയിൽ വീണ്ടും പരിഗണിക്കും. മുതിർന്ന പ്രതികളെ കസ്റ്റഡിയിൽ തുടരാൻ കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കുട്ടികൾക്കായുള്ള സുരക്ഷാ തടങ്കലിലേക്കും മൂന്നാമത്തെയാളെ പ്രാദേശിക അധികാരികളുടെ പരിചരണത്തിലേക്കും വിട്ടതായി പൊലീസ് അറിയിച്ചു.