പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി. ഒറ്റയടിക്ക് 993 രൂപ വർധിച്ചതോടെ ഡൽഹിയിൽ സിലിണ്ടറിന്റെ വില 2078 രൂപയിൽ നിന്ന് 3071 രൂപയായി.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം വാണിജ്യ എൽപിജിയുടെ വില മൂന്നാം തവണയാണ് ഉയരുന്നത്. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ ഒന്നിന് ഏകദേശം 200 രൂപയും വർധിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ വർധനവാണ് ഏറ്റവും വലിയത്.
എൽപിജി ലഭ്യതക്കുറവും വിതരണ നിയന്ത്രണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വിലവർധനവ്. ഇതോടെ ഹോട്ടൽ മേഖലയുൾപ്പെടെയുള്ള വ്യാപാര മേഖലകൾക്ക് കൂടുതൽ സാമ്പത്തികഭാരം നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.











Leave a Reply