തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിന് ഗവർണർ അംഗീകാരം നൽകി. നിയമന ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചതോടെ നിയമന നടപടി പൂർത്തിയായി. സംസ്ഥാന സർക്കാർ നേരത്തെ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

2021 മുതൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ. ഷാജഹാൻ വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ശേഷാദ്രിനാഥനെ നിയമിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് നിയമന നടപടി മുന്നോട്ടുപോയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, നിയമനത്തെ ചൊല്ലി രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ കോൺഗ്രസ് നേതാക്കളുടെ ഒരു വിഭാഗം രംഗത്തെത്തുകയും അദ്ദേഹത്തിന്റെ മുൻകാല നിലപാടുകളും സാമൂഹിക മാധ്യമ ഇടപെടലുകളും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ നിയമിതൻ ബിജെപി ബന്ധമുള്ള വ്യക്തിയല്ലെന്നും മന്ത്രിസഭ അംഗീകരിച്ച പേരാണ് ശുപാർശ ചെയ്തതെന്നും സർക്കാർ വിശദീകരിച്ചു.