ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഒരുക്കുന്ന ടോയ്ലറ്റുകളും ചെയ്ഞ്ചിങ് റൂമുകളും ബയോളജിക്കൽ സെക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ബ്രിട്ടന്റെ സമത്വ- മനുഷ്യാവകാശ കമ്മീഷൻ (EHRC) പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി. അതനുസരിച്ച്, സ്ത്രീയായി തിരിച്ചറിയുന്ന ട്രാൻസ് വനിതകൾ വനിതകൾക്കായുള്ള ടോയ്ലറ്റുകളോ ചേഞ്ചിംഗ് റൂമുകളോ ഉപയോഗിക്കരുതെന്നും പകരം ജെൻഡർ-ന്യൂട്രൽ അല്ലെങ്കിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശിക്കുന്നു. കഴിഞ്ഞ വർഷം ബ്രിട്ടീഷ് സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായക വിധിക്ക് പിന്നാലെയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷോപ്പിങ് മാളുകൾ, ജിംമുകൾ, ആശുപത്രികൾ, റസ്റ്റോറന്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ എങ്ങനെ ക്രമീകരിക്കണമെന്നതിനെ കുറിച്ചാണ് 300-ലേറെ പേജുകളുള്ള മാർഗനിർദേശം വിശദീകരിക്കുന്നത്. ട്രാൻസ് വ്യക്തികൾക്ക് യാതൊരു സൗകര്യവും നിഷേധിക്കുന്നത് വിവേചനപരമായിരിക്കാമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായിടത്ത് ലോക്കു ചെയ്യാവുന്ന ജെൻഡർ-ന്യൂട്രൽ സൗകര്യങ്ങൾ ഒരുക്കാനും നിലവിലുള്ള പുരുഷ-സ്ത്രീ ടോയ്ലറ്റുകൾ യൂണിസെക്സ് സംവിധാനങ്ങളാക്കാനും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മാർഗനിർദേശത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് അനുകൂലമായ നീക്കമെന്നു ചില സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, ട്രാൻസ് അവകാശ പ്രവർത്തകർ ഇത് ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങൾ കുറയ്ക്കുന്നതാണെന്ന് വിമർശിച്ചു. ബ്രിസ്റ്റളിലെ ‘വാട്ടർഷെഡ്’ ആർട്സ് സിനിമയുടെ മേധാവി ക്ലെയർ റെഡിങ്ടൺ, എല്ലാവർക്കും അനുയോജ്യമായ ടോയ്ലറ്റ് സംവിധാനങ്ങൾ കൂടുതൽ ഉൾക്കൊള്ളലിനും സൗകര്യത്തിനും സഹായിക്കുമെന്ന് പ്രതികരിച്ചു. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ മാർഗനിർദേശം നിയമപരമായ പ്രാബല്യം നേടും.