തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്ന പദ്ധതിയുടെ രൂപരേഖ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. പ്രായപരിധിയോ വരുമാനപരിധിയോ ഇല്ലാതെ പദ്ധതി നടപ്പാക്കാനാണ് നിലവിലെ ആലോചന. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന സൂചനകളും സർക്കാർ വൃത്തങ്ങൾ നൽകുന്നു.

സൗജന്യ യാത്ര ഓർഡിനറി, സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഉൾപ്പെടുത്തുക, കർണാടക മാതൃകയിൽ വനിതകൾക്ക് പ്രത്യേക കാർഡ് നൽകുക തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്. പദ്ധതി സംബന്ധിച്ച അന്തിമ ചർച്ചകൾ കെഎസ്ആർടിസി അധികൃതർ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉദ്ഘാടനച്ചടങ്ങ് പ്രമുഖ വനിതാതാരങ്ങളുടെ സാന്നിധ്യത്തിൽ നടത്താനും ആലോചനയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയവും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായേക്കും. മന്ത്രിമാരുമായി ആലോചിക്കാതെയാണ് മാറ്റങ്ങൾ നടത്തിയതെന്ന അതൃപ്തി ചില മന്ത്രിമാർ ഉയർത്താനിടയുണ്ടെന്നാണ് സൂചന.