ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വീടുകളിലെ ചില തരം ഹീറ്റിങ് ഉപകരണങ്ങളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിർദേശങ്ങളുമായി ബ്രിട്ടിഷ് സർക്കാർ മുന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഗ്യാസ് ഫയറുകൾ, ചില ഇലക്ട്രിക് ടവൽ റെയിലുകൾ, അണ്ടർ-ഫ്ലോർ ഹീറ്റിങ് സംവിധാനങ്ങൾ എന്നിവയ്ക്ക് കൂടുതൽ കർശനമായ ഊർജക്ഷമത മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് പദ്ധതി. രാജ്യത്തിന്റെ കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ‘നെറ്റ് സീറോ’ ലക്ഷ്യം കൈവരിക്കുകയുമാണ് നടപടികളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ നിർദേശങ്ങൾ പ്രകാരം ഊർജ ഉപയോഗം നിയന്ത്രിക്കുന്ന സംവിധാനങ്ങളില്ലാത്ത ചില ഹീറ്റിങ് ഉൽപന്നങ്ങളുടെ വിൽപ്പന ഭാവിയിൽ അനുവദിക്കാതിരിക്കാം. കുറഞ്ഞ ശേഷിയുള്ള ഇലക്ട്രിക് ടവൽ റെയിലുകൾ ഒരേസമയം ആറു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന നിർദേശവും പരിഗണനയിലുണ്ട്. ടവൽ റെയിലുകൾക്കും അണ്ടർ-ഫ്ലോർ ഹീറ്റിങ് സംവിധാനങ്ങൾക്കും പ്രത്യേകം ഊർജക്ഷമത മാനദണ്ഡങ്ങൾ നിശ്ചയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

അതേസമയം, പുതിയ നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രംഗത്തെത്തി. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനാവശ്യ ഇടപെടലാണ് ഇതെന്നും കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം കുറയ്ക്കുന്നതാണെന്നുമുള്ള വിമർശനം ആണ് ഉയരുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഊർജ ഉപഭോഗം കുറയ്ക്കാനും വൈദ്യുതി ബില്ലുകൾ നിയന്ത്രിക്കാനും ശുദ്ധ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് സർക്കാർ വിശദീകരിച്ചു.