അപ്പച്ചൻ കണ്ണഞ്ചിറ

പീറ്റർബറോ: യുകെയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശികളുടെ കുടുംബസംഗമം പീറ്റർബറോയിൽ സ്നേഹോഷ്മളവും വർണ്ണാഭവുമായി സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ നടന്ന അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സംഗമം പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടേയും സൗഹൃദത്തിന്റെയും പ്രതീകമായി.

ചങ്ങനാശ്ശേരിയുടെ മുൻ എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ, യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സന്ദേശം നൽകി. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ഐ.ഒ.സി. നാഷണൽ പ്രസിഡന്റ് സുജു കെ. ഡാനിയേൽ, രാജേഷ് ജോസഫ് (കൺവേയൻസി ആൻഡ് ഹോമെക്സ് ഗ്രൂപ്പ്), മാത്യു ( പീറ്റർബറോ പ്രതിനിധി) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ചങ്ങനാശ്ശേരി സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക് തെളിച്ചുകൊണ്ട് മുഖ്യാതിഥികൾ നിർവഹിച്ചു. മനോജ് തോമസ്, സജു നെടുമണ്ണി, ഫെബി ഫിലിപ്പ്, ജോമോൻ മാമ്മൂട്ടിൽ എന്നിവർ പരിപാടികളുടെ ഏകോപനം ശ്രദ്ധേയമായി നിർവഹിച്ചു. പോൺസി, ഫെബി, ടീന എന്നിവർ ചടങ്ങിൽ അവതാരകരുടെ റോളിൽ തിളങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചങ്ങനാശ്ശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമ്മകളും പുതുക്കിയ സംഗമത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, സംഗീതവിരുന്ന്, വിവിധ വിനോദപരിപാടികൾ എന്നിവ അരങ്ങേറി. രാത്രി എട്ട് മണിവരെ നീണ്ടുനിന്ന പരിപാടികൾ അവിസ്മരണീയമായി.

പ്രവാസി സമൂഹത്തിന്റെ ഐക്യം, സഹകരണം, സൗഹൃദം, വികസനോന്മുഖ ചിന്തകൾ എന്നിവ സംഗമത്തിലുടനീളം പ്രതിഫലിക്കുകയുണ്ടായി. കോക്കനട്ട് & കറി ഫുഡ് സ്റ്റാൾ ഒരുക്കിയ കേരളീയ വിഭവങ്ങൾ ഏറെ ആസ്വാദ്യമായി. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും, പുതുതലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അനുഭവവേദ്യമാകുവാനും അവസരമായി.

https://drive.google.com/drive/folders/14nPmUs2V40NVJyU2uSDF83RrVbVsiPwR