ചാലക്കുടി ചങ്ങാത്തം വർണമഴ 2026 വളരെ മനോഹരമായി വാദ്യ മേളങ്ങളുടെ ആരവത്തോടെ രാവിലെ 11 മണിയോടെ ഓൾഡ്ബറി, ബിർമിനഖം, യുകെയിൽ ചാലക്കുടിയും പരിസരവാസികളുടെയും നിറ സാന്നിധ്യത്തിൽ ജൂൺ 27 -ാം തീയതി ആഘോഷിച്ചു. തുടർന്നുണ്ടായ ചടങ്ങിൽ പ്രസിഡന്റ് ദാസൻ നെറ്റിക്കാടൻ അധ്യക്ഷപ്രസംഗവും സുബിൻ സന്തോഷ് റിപ്പോർട്ടും അവതരിപ്പിച്ചു. 2013 ൽ ആരംഭിച്ച ഈ ചങ്ങാത്തതിന്റെ ആശംസകളും ആയി മുൻ പ്രസിഡന്റുമാരായ സൈബിൻ പാലാട്ടി, സോജൻ നമ്പ്യാപറമ്പിൽ, ജോഷി വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും പലതരത്തിലുള്ള ഗെയിംസും തരപ്പെടുത്തിയിരുന്നു. ചാലക്കുടിക്കാരുടെ പ്രിയ ഭക്ഷണവും ലെഡ് ലൈറ്റിൽ നിറഞ്ഞാടിയ നൃത്യ നൃത്തങ്ങളും സംഗീത സദസും ചടങ്ങിന് മോടി കൂട്ടി. ജിബി, ആദർശ് എന്നിവർ ആങ്കറിങ്ങിൽ ചടങ്ങിന് കൃത്യത വരുത്തി. ഡിജെ പരിപാടിയുടെ താളത്തിൽ സദസ്സ് ഒന്നാകെ ആടി തിമർത്തു. ട്രഷറർ റ്റാൻസി പാലാട്ടിയുടെ നന്ദി പ്രകാശനത്തോടെ വീണ്ടും തീർച്ചയായും കാണാമെന്ന ആഗ്രഹത്തോടെ വൈകിയിട്ടു 7 മണിയോടെ ചങ്ങാത്തതിന് താൽകാലിക തിരശീല വീണു.













Leave a Reply