തൃശൂർ∙ സ്കോട്ട് ലൻഡിൽ നിര്യാതയായ ലിന്റാ മേരി ബാബുവിന്റെ ഭൗതികദേഹം ഇന്ന് (ജൂലൈ 4) എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് ഭൗതികദേഹം തൃശൂർ ജില്ലയിലെ തുറവൂരിലെ മലേക്കുടി ഹൗസിലെ വസതിയിലെത്തിച്ച് നാളെ ജൂൺ 5 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടക്കും.
വിദേശത്തും വിവിധ സ്ഥലങ്ങളിലുമായി കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കുന്നതിനായി സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ജൂൺ 30-ാം തീയതി സ്കോട്ട് ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് തീരാനഷ്ടമായി. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി ഒപ്പമുണ്ട്.











Leave a Reply