ചെസ്റ്റർഫീൽഡ് സീറോ മലബാർ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും, മാർത്തോമാശ്ലീഹായുടെയും, അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച ജൂലൈ 5ന് അഘോഷിച്ചു. വൈകുന്നേരം മൂന്നു മണിക്ക് മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യു കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി. തുടർന്ന് ഫാദർ ലിക്സൺ സിറിയക്ക് നേതൃത്വത്തിൽ അഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, ലദിഞ്ഞ്, പ്രദക്ഷീണം, കഴുന്നു നേർച്ച ഉണ്ടായിരുന്നു. തുടർന്ന് മിഷൻ ഡേയുടെ ഭാഗമായി കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികളുണ്ടായിരുന്നു. മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യുവിന്റെ ആ ത്മിയ നേതൃത്വത്തിൽ കൈക്കാരൻന്മാർ,അൽത്താരാ ശുശ്രുഷകർ, ഗായക സംഘം, സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ, വിമൻസ് ഫോറം, വിവിധ ഫാമിലി യൂണിറ്റ്കൾ, സന്നദ്ധ സേവകർ എന്നിവരുടെ നിസ്വാർത്ഥ സേവനവും അക്ഷിണ പരിശ്രമവും തിരുനാൾ വലിയ അനുഗ്രഹമാക്കി മാറ്റാൻ സാധിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ