ആലപ്പുഴ സ്വദേശികളായ ബിബനും ഭാര്യ സൗമ്യയും യുവതികളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാജ ഓൺലൈൻ ലോൺ വാഗ്ദാനങ്ങളിലൂടെയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷം അവരുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയായിരുന്നു പ്രതികളുടെ രീതി.
ഇത്തരത്തിൽ ലഭിച്ച സ്വകാര്യവും നഗ്നവുമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിരവധി പേരാണ് തട്ടിപ്പിനിരയായതെന്നാണ് സൂചന. കൂടുതൽ പരാതിക്കാരെ കണ്ടെത്തുന്നതിനും തട്ടിപ്പിന്റെ വ്യാപ്തി പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.
പ്രതികളിൽ നിന്ന് 10 സിം കാർഡുകളും മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കേരളത്തിനകത്തും പുറത്തുമുള്ള ആളുകൾ ഈ തട്ടിപ്പിന്റെ ഇരകളായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഓൺലൈൻ ലോൺ ഓഫറുകളിലും അപരിചിതരുമായി നടത്തുന്ന ഡിജിറ്റൽ ആശയവിനിമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.











Leave a Reply